മുംബൈ: പുറംനാട്ടുകാര്‍ക്കെതിരെ താക്കറെ
മുംബൈ: നഗരത്തിലേക്ക് 1995ന് ശേഷം കുടിയേറിയ അന്യസംസ്ഥാനക്കാരെ ഒഴിപ്പിക്കണമെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. അന്യസംസ്ഥാനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് താക്കറേയുടെ ആവശ്യം.
ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖലേഖനത്തിലാണ് താക്കറേ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ വീണ്ടും ഒരു കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ നടുക്കത്തിലാണ് മുംബൈ നഗരത്തിലെ ലക്ഷക്കണക്കായ മലയാളികള്‍.
1995വരെ മുംബൈയില്‍ വന്നവര്‍ ഇവിടുത്തെ പൗരന്മാരാണ്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും തുടര്‍ന്നുമുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ നടപടി വേണം- താക്കറെ എഴുതുന്നു. കുടിയേറ്റം നഗരത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തെ ബാധിക്കുന്നവെന്ന് താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയും ആരോപിച്ചിരുന്നു. മീ മുംബൈകാര്‍ (ഞാന്‍ മുംബൈക്കാരന്‍) എന്ന പേരില്‍ ഉദ്ധവ് ഒരു പ്രചാരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
കുടിയേറ്റ പ്രശ്നത്തിനെതിരെ പ്രതികരിക്കുക മറാത്തികളുടെ മാത്രമല്ല, 1995ന് മുമ്പ് ഇവിടെ എത്തിയ മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമാണെന്നും താക്കറെ പറയുന്നു.












Click it and Unblock the Notifications