സാര്‍സ്: ഏഴ് വിമാന സര്‍വീസ് കൂടി റദ്ദാക്കി
മുംബൈ: സാര്‍സ് രോഗത്തെ ചൊല്ലി പൈലറ്റുമാരും എയര്‍ ഇന്ത്യ അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏപ്രില്‍ 26 ശനിയാഴ്ച ഏഴ് വിമാനസര്‍വീസുകള്‍ കൂടി റദ്ദാക്കി.
വെള്ളിയാഴ്ചയും അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ റദ്ദാക്കുന്ന സര്‍വീസുകളുടെ എണ്ണം 16 ആയി.
സാര്‍സ് ബാധ വ്യാപകമായ രാജ്യങ്ങളില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തിയ വിമാനങ്ങളിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യാന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിന്റെ ആവശ്യം. ഇതിനോട് എയര്‍ ഇന്ത്യ അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല.
എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ കൂടിയായ റായ് പോള്‍ വ്യോമയാന സെക്രട്ടറി റായ്പോള്‍ പ്രശ്നം പരിഹരിക്കുന്നതിന് പൈലറ്റ്സ് ഗില്‍ഡ് പ്രതിനിധികളുമായി ശനിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications