കുപ്പണ മദ്യദുരന്തം: 3 പേര്‍ കൂടി അറസ്റില്‍
കൊല്ലം: കുപ്പണ വിഷമദ്യദുരന്ത കേസിലെ മുഖ്യപ്രതി തമ്പിക്ക് സ്പിരിറ്റ് നല്‍കിയിരുന്ന പാരിപ്പള്ളി സ്വദേശി സജിയെയും രണ്ട് കൂട്ടാളികളെയും ക്രൈെംബ്രാഞ്ച് അറസ്റ് ചെയ്തു.
മാരുതി കാറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ആലപ്പുഴയില്‍ വച്ചാണ് പിന്തുടര്‍ന്ന് അറസ്റ് ചെയ്തത്. വര്‍ക്കല സ്വദേശി സോണി, ആറ്റിങ്ങല്‍ സ്വദേശി കുഞ്ഞുമോന്‍ എന്നിവരാണ് അറസ്റിലായ മറ്റ് രണ്ടുപേര്‍. സജിക്ക് വേണ്ടി സ്പിരിറ്റ് എത്തിച്ചുകൊടുക്കുന്നവരാണ് സോണിയും കുഞ്ഞുമോനുമെന്ന് പൊലീസ് പറഞ്ഞു.
മാരുതിക്കാറും സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന പ്രത്യേക സംവിധാനമുള്ള ഒരു അംബാസിഡര്‍ കാറും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കിട്ടിയ തുമ്പിന്റെ അടിസ്ഥാനത്തിലാണ് സജിയെയും മറ്റ് രണ്ടുപേരെയുെം അറസ്റ് ചെയ്യാനായത്. മാഹിയും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന അന്വേഷണം പിന്നീട് വയനാടിലേക്ക് തിരിയുകയായിരുന്നു. സജി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം വയനാട്ടിലേക്ക് തിരിഞ്ഞത്.
വയനാട്ടില്‍ ഇവരുടെ ലോഡ്ജ് മുറിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സജി എവിടെയുണ്ടെന്നതിനെ പറ്റി ധാരണയുണ്ടായത്. തുടര്‍ന്ന് അന്വേഷണം ആലപ്പുഴയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications