ഫാക്ട്: വി.ബി.ചെറിയാന് വന്‍ജയം
കൊച്ചി: ഫാക്ട് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള എം പിയെ മുന്‍ സി ഐ ടി യു നേതാവ് വി. ബി. ചെറിയാന് തോല്പിച്ചു.
326 വോട്ട് വി. ബി. ചെറിയാന് ലഭിച്ചപ്പോള്‍ 139 വോട്ടാണ് ചന്ദ്രന്‍പിള്ളക്ക് ലഭിച്ചത്. സി ഐ ടി യുവിലെ സി പി എം വിഭാഗത്തിന് ശക്തമായ തിരിച്ചടിയായി ചന്ദ്രന്‍പിള്ളയുടെ തോല്‍വി.
സി ഐ ടി യുവില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് പുറത്താക്കപ്പെട്ട നേതാവാണ് ചെറിയാന്. സി ഐ ടി യുവില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചപ്പോള്‍ യൂണിയനില്‍ സി പി എമ്മിനുള്ള ശക്തിയില്ലായ്മ എത്ര വലുതാണെന്ന് വ്യക്തമാവുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് സി പി എം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എന്നാല്‍ വിജയം നേരത്തെ ഉറപ്പാക്കിയിരുന്ന ചെറിയാനെതിരെ ഏതാനും വോട്ടുകള്‍ മാത്രമേ ചന്ദ്രന്പിളളയ്ക്കായുള്ളൂ.