കരുണാകരനെ പുറത്താക്കിയത് തെറ്റ്: മുരളി
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് 1995ല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കരുണാകരനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് കെ. മുരളീധരന്‍. ഏപ്രില്‍ 26 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
കരുണാകരനെ അന്ന് മാറ്റിയതുകൊണ്ട് സംസ്ഥാനത്തിനോ പാര്‍ട്ടിക്കോ ഗുണമുണ്ടായോ? കരുണാകരന്‍ അന്ന് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നിരുന്നെങ്കില്‍, 13 മാസം കൂടി കാത്തിരുന്നെങ്കില്‍ യുഡിഎഫ് തന്നെ 1996ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമായിരുന്നു.- മുരളി പറഞ്ഞു.
പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ ബാഹ്യശക്തികളുടെ സഹായത്തോടെ പുറത്താക്കിയത് ശരിയായില്ല. ഇപ്പോള്‍ കോണ്‍ഗ്രസിലെ കുഴപ്പങ്ങള്‍ 1995ലെ കുഴപ്പങ്ങളുടെ തുടര്‍ച്ചയാണെന്ന് ഹൈക്കമാന്റ് ഓര്‍മ്മിക്കണം. ഇപ്പോള്‍ വിമതര്‍ക്കെതിരെ ആയുധമെടുത്ത് നില്ക്കുന്നവരുടെ പഴയ ചരിത്രം ഹൈക്കമാന്റ് പരിശോധിക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കുറച്ചുകാലമായി സംസ്ഥാനത്തെ കോണ്‍ഗ്രസിനകത്തുള്ള പ്രശ്നങ്ങളുടെ തുടര്‍ച്ചമാത്രമാണ് ഇപ്പോഴത്തേത്. അല്ലാതെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഒരിയ്ക്കലും ഹൈക്കമാന്റിനെതിരായ നീക്കമായിരുന്നില്ല. എന്തായാലും ഹൈക്കമാന്റിന്റെ തീരുമാനം പുറത്തുവരുന്നതോടെ എല്ലാ പ്രശ്നങ്ങളും തീരും. - മുരളി പറഞ്ഞു.












Click it and Unblock the Notifications