മുത്തങ്ങ; കേരളം വീഴ്ച വരുത്തി: കേന്ദ്രം
ദില്ലി: മുത്തങ്ങ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരളം കാലതാമസം വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി. കഴിഞ്ഞ ദിവസം ലോക്സഭയിലാണ് അദ്ദേഹം ഈ കുറ്റപ്പെടുത്തല്‍ നടത്തിയത്.
മുത്തങ്ങ വെടിവെപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങാന്‍ വൈകുന്നത് ഇതുകൊണ്ടാണ്. ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ട് ഒന്നരമാസമായി. സംസ്ഥാന സര്‍ക്കാരും അത് അംഗീകരിച്ചതാണ്. പക്ഷെ സംസ്ഥാനസര്‍ക്കാരിന്റെ വിജ്ഞാപനം ലഭിക്കാതെ സിബിഐ അന്വേഷണം തുടങ്ങാന്‍ കഴിയില്ല. - സ്വാമി പറഞ്ഞു.
കേന്ദ്രത്തിനോ സിബിഐയ്ക്കോ ഇതുവരെയും കേരളസംസ്ഥാനത്തിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. -സ്വാമി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് മാത്രമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.












Click it and Unblock the Notifications