ഡോക്ടര്‍രുടെ ദീര്‍ഘാവധി തടയും: മന്ത്രി
കോഴിക്കോട്: ഡോക്ടര്‍മാര്‍ ദീര്‍ഘകാലം അവധിയെടുത്ത് വിദേശത്ത് പോകുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. ഏപ്രില്‍ 26 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള നിയമപ്രകാരം 20 വര്‍ഷം വരെ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാവുന്നതാണ്. ഈ നിയമം റദ്ദാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. - മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉടന്‍ നികത്തും. ഈ വര്‍ഷം 57 ഡോക്ടര്‍മാര്‍ വിവിധ മെഡിക്കല്‍ കോളെജുകളില്‍ നിന്ന് വിരമിക്കും. ഹോമിയോപ്പതിയില്‍ സാര്‍സ് രോഗത്തിന് പ്രതിവിധിയുണ്ടെങ്കില്‍ ഹോമിയോ ഡോക്ടര്‍മാരെയും വിമാനത്താവളങ്ങളില്‍ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications