സാര്‍സ്: വിമാനത്താവളങ്ങളില്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും യാത്രക്കാരെ സാര്‍സ് പരിശോധനയ്ക്ക് കര്‍ശനമായി വിധേയമാക്കാനുള്ള സംവിധാനമൊരുങ്ങി.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അമേരിക്ക, ഇംഗ്ലണ്ട്, സിങ്കപ്പൂര്‍, കാനഡ, ചൈന, ജര്‍മനി, ബല്‍ജിയം, തായ്വാന്‍, ഹോങ്കോംഗ്, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്റ്, വിയറ്റ്നാം, റൊമാനിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്റ്, തായ്ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ എവിടെയൊക്കെ സഞ്ചരിച്ചു, പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവ അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications