സോമകാന്തന് സാര്‍സ് ഉണ്ടാവാനിടയില്ല
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണക്കാട് കല്ലടിമുഖം ശ്രീരാമമന്ദിരത്തില്‍ സോമകാന്തന് (72) സാര്‍സ് രോഗമുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവൃത്തങ്ങള്‍ സൂചിപ്പിച്ചു.
സാര്‍സ് രോഗം ബാധിച്ചിട്ടില്ലെന്നാണ് നിഗമനമെങ്കിലും രക്തപരിശോധനാഫലം വരുന്നതു വരെ സോമകാന്തന്‍ നിരീക്ഷണത്തിലായിരിക്കും. പൂന വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിലേക്ക് രക്തം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫലം രണ്ടു ദിവസത്തിനകം എത്തും.
ഇപ്പോള്‍ പനിക്കും ജലദോഷത്തിനുമാണ് സോമകാന്തനെ ചികിത്സിക്കുന്നത്. പ്രത്യേക വാര്‍ഡിലാണ് സോമകാന്തനെ കിടത്തിയിരിക്കുന്നത്.
ഏപ്രില്‍ 17ന് സിങ്കപ്പൂരില്‍ നിന്നെത്തിയ സോമകാന്തന്‍ മരുന്ന് കഴിച്ചിട്ടും ജലദോഷം മാറാതായപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.












Click it and Unblock the Notifications