സാര്‍സ് വൈറസിനെ വേര്‍തിരിക്കാന്‍ ശ്രമം
കൊച്ചി: സാര്‍സ് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ ഭോപ്പാലിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്(ഐസിഎആര്‍) ശ്രമം തുടങ്ങി.
ഏപ്രില്‍ 26 ശനിയാഴ്ച ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മംഗള റായി അറിയിച്ചതാണ് ഇക്കാര്യം. ഇതിനുള്ള അനുവാദം ഐസിഎആര്‍ വാങ്ങിയിരുന്നു. അംഗീകാരം ലഭിക്കുകയും ചെയ്തു. - മംഗളാ റായി പറഞ്ഞു.
ഭോപാലിലെ ലാബ് രാജ്യത്തെ തന്നെ മികച്ച ഒന്നാണ്. നേരത്തെ കൊച്ചിയില്‍ അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മംഗള റായി നിര്‍വഹിച്ചു.












Click it and Unblock the Notifications