Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം: കേരളത്തിന് സാര്‍സ് ഭീഷണി

തിരുവനന്തപുരം: സാര്‍സ് കേരളത്തിലുമെത്തിയെന്ന ആശങ്ക സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചുതുടങ്ങി.

കേരളത്തിലേക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ കാണാറുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇത്തവണയില്ല. സാര്‍സ് ഇവിടെയുമെത്തിയോയെന്ന ആശങ്ക കേരളത്തിലേക്കുള്ള യാത്രയില്‍ നിന്ന് വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കുന്നു.

സാര്‍സ് കേരളത്തിലെത്തിയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരോഗ്യവകുപ്പിന്റെ മുന്നിറിയിപ്പുകള്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

മലേഷ്യ, സിങ്കപ്പൂര്‍, കൊലാലമ്പൂര്‍, തായ്ലാന്റ്, ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് വേനലവധിക്കാലത്ത് ധാരാളം മലയാളികള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി പോകാറുണ്ട്. തികച്ചും ആകര്‍ഷകമായ ഓഫറുകളാണ് ഇക്കാലത്ത് അവിടുത്തെ കമ്പനികള്‍ വച്ചുനീട്ടാറുള്ളത്. പക്ഷെ ഇപ്പോള്‍ സാര്‍സ് ഭീഷണി കാരണം കേരളത്തില്‍ നിന്നുള്ള അവധിക്കാലയാത്ര പൂര്‍ണമായും നിലച്ച മട്ടാണ്. സാര്‍സ് വ്യാപകമായ രാജ്യങ്ങളില്‍ ചിലതാണ് ഇവ.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി സംസ്ഥാനത്തിന് ലഭിക്കുന്ന നല്ലൊരു പങ്ക് വരുമാനമാണ് ഇതുവഴി നഷ്ടമാവുന്നത്. പതിനായിരം സഞ്ചാരികളെങ്കിലും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഈ രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+