മതപരിവര്‍ത്തനം നിരോധിക്കണം: സിംഗാള്‍
കൊച്ചി: കൂട്ട മതപരിവര്‍ത്തനം രാജ്യത്ത് നിരോധിക്കണമെന്ന് വി എച്ച് പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം നിര്‍ബന്ധപൂര്‍വമായാണ് രാജ്യത്ത് നടക്കുന്നത്. പ്രത്യേക രാജ്യം ലക്ഷ്യം വച്ചാണ് ഇവിടെ മതപരിവര്‍ത്തനം നടക്കുന്ന്. മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരേണ്ടതുണ്ട്- എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സിംഗാള്‍ പറഞ്ഞു.
അത്തരം നിയമനിര്‍മാണം കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നത് വിഎച്ച്പിയുടെ അടുത്ത അജണ്ടയായിരിക്കും. ജനങ്ങളിലൂടെയായിരിക്കും ഈ സമ്മര്‍ദം രൂപപ്പെട്ടുവരിക. മതനിര്‍മാണത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും.
ധര്‍മത്തിന്റെ നാടാണ് ഇന്ത്യ. ഈ രാജ്യം മതരാഷ്ട്രീയത്തിലോ മതാതിധിഷ്ഠിത മാതൃഭൂമിയിലോ വിശ്വസിക്കുന്നില്ല. ശൂലങ്ങള്‍ വിതരണം ചെയ്യുന്നതില്‍ തെറ്റായൊന്നുമില്ല. കുരിശുകള്‍ വിതരണം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ശൂലം വിതരണം ചെയ്തുകൂടായെന്ന് സിംഗാള്‍ ചോദിച്ചു.
പാകിസ്ഥാന് നേരെ സൗഹൃദകരമുയര്‍ത്തിയത് പ്രധാനമന്ത്രി വാജ്പേയി ചെയ്ത മണ്ടത്തരമാണ്. ഇത് പ്രധാനമന്ത്രി മുമ്പും ചെയ്തിട്ടുണ്ട്. ബസ് തന്ത്രജ്ഞത കാര്‍ഗില്‍ യുദ്ധത്തിലേക്കാണ് നയിച്ചത്. ഐഎസ് ഐയുടെ സഹായത്തോടെ പാകിസ്ഥാന്‍ ഹിന്ദുത്വത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിനായി വി എച്ച് പി ഗ്രാമീണര്‍ക്കിടയിലേക്ക് പോവുമെന്ന് സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications