Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിഷ്ക ദുരന്തം: വിചാരണ തുടങ്ങുന്നു

ടൊറന്റോ: പതിനെട്ടു വര്‍ഷം മുമ്പത്തെ കനിഷ്ക വിമാനദുരന്തം ഓര്‍മ്മയില്ലേ? എയര്‍ഇന്ത്യ വിമാനത്തിലെ ബോംബ് സ്ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പെടെ 329 യാത്രക്കാര്‍ കൊല്ലപ്പെട്ടത്.

ഇതില്‍ രണ്ട് പ്രധാനപ്രതികളുടെ വിചാരണ ഏപ്രില്‍ 28 തിങ്കളാഴ്ച തുടങ്ങും. റിപുദമന്‍ സിംഗ് മാലിക് എന്ന ബിസിനസ്സുകാരനും അജൈബ് സിംഗ് ബാഗ്രി എന്ന മില്‍ തൊഴിലാളിയുമാണ് ഈ സ്ഫോടനത്തിന് പിന്നിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ഗൂഡാലോചന, കൊലപാതക ശ്രമം, കൊലപാതകം തുടങ്ങി എട്ട് കുറ്റങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്.

അയര്‍ലന്റ് തീരത്ത് വച്ചാണ് 1985 ജൂണ്‍ 23ന് എയര്‍ഇന്ത്യയുടെ കനിഷ്ക എന്ന വിമാനം പൊട്ടിത്തെറിച്ചത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു.

ടോക്യോവിലെ നരിത വിമാനത്താവളത്തില്‍ അന്ന് തന്നെ നടന്ന മറ്റൊരു സ്ഫോടനത്തിലും ഇവര്‍ കൂട്ടുപ്രതികളാണ്. ആ സ്ഫോടനത്തില്‍ വിമാനത്താവളത്തിലെ രണ്ട് ജോലിക്കാര്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ. മൂന്നാമത്തെ പ്രതിയായ ഇന്ദര്‍ജിത് സിംഗ് റെയാത് കുറ്റം ഏറ്റുപറഞ്ഞു. ഇദ്ദേഹം 10 വര്‍ഷത്തെ തടവുശിക്ഷയിലാണ്.

സപ്തംബര്‍ 11ന് യുഎസില്‍ നടന്ന വിമാനദുരന്തത്തിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ആകാശദുരന്തമായിരുന്നു കനിഷ്ക. 2004ലേക്കും നീളാനിടയുള്ള കനിഷ്ക വിചാരണയ്ക്കായി വാന്‍കൂവറില്‍ 20 കോടി രൂപ ചെലവില്‍ വെടിയുണ്ടയേല്ക്കാത്ത വിചാരണമുറി ഒരുക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+