കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍സ് രോഗം ഏഷ്യയില്‍ പടരുന്നു

  • By Staff
Google Oneindia Malayalam News

ബീജിംഗ്: ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ സാര്‍സ് രോഗം അതിവേഗം പടര്‍ന്നു പിടിക്കുന്നു. കൂടുതല്‍ പേരെ രോഗം ബാധിക്കുകയാണ്.

കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സിലും രോഗബാധ കണ്ടെത്തി. കാനഡയില്‍ രോഗം നിയന്ത്രിച്ചുവെന്ന അധികൃതരുടെ അവകാശവാദത്തിനിടെ ഏതാനും പേര്‍ ടൊറന്റോവില്‍ മരിച്ചു. ചൈന, തായ്ലന്റ്, മലേഷ്യ, ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയുണ്ട്.

10 രാഷ്ട്രങ്ങളടങ്ങിയ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷനും ചൈനയും ചേര്‍ന്ന് ഏപ്രില്‍ 29 ചൊവാഴ്ച സാര്‍സ് രോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ഉച്ചകോടി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. രോഗം പ്രതിരോധിക്കേണ്ടത് എങ്ങിനെയെന്നറിയില്ല എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഇതുവരെ ലോകത്തില്‍ 25 രാഷ്ട്രങ്ങളിലായി 278 പേര്‍ മരിച്ചു. 4,800 പേര്‍ക്ക് രോഗം ബാധിച്ചു.

തുമ്മലിലൂടെയും ചുമയിലൂടെയുമൊക്കെയാണ് വൈറസ് പടരുകയെങ്കിലും വൈറസ് ബാധയുള്ള വസ്തുക്കളില്‍ തൊട്ടാലും രോഗം പടരും. ചൈനയിലും ഹോങ്കോംഗിലും രോഗം വലിയ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുന്നു. ഇതുവരെ ഇവിടങ്ങളില്‍ 115 പേര്‍ വീതം മരിച്ചു.

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ രോഗം ഉണ്ടായാല്‍ പ്രശ്നം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു. കാരണം ഇവിടങ്ങളില്‍ ജനങ്ങള്‍ അടുത്തിടപഴകുന്നു എന്നതിനാലാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X