Get Updates
Get notified of breaking news, exclusive insights, and must-see stories!

12 പൈലറ്റുമാരെ സസ്പെന്റ് ചെയ്തു

മുബൈ: സാര്‍സ് രോഗത്തെ ചൊല്ലി പൈലറ്റുമാരും എയര്‍ ഇന്ത്യ അധികൃതരും തമ്മില്‍ ശീതസമരം തുടരവെ 12 പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്പെന്റ് ചെയ്തു.

സാര്‍സ് രോഗവുമായി ബന്ധപ്പെട്ട് പൈലറ്റുമാര്‍ക്ക് ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് നല്‍കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന എയര്‍ ഇന്ത്യയുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് 12 പേരെ സസ്പെന്റ് ചെയ്തത്. വിമാനം പറത്താന്‍ വിസമ്മതിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് 50 പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യ നോട്ടീസ് നല്‍കിയിരുന്നു.

വിമാന ജോലിക്കാര്‍ 10 ദിവസം മുമ്പുവരെ സാര്‍സ് ബാധിത മേഖലകളിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോടൊപ്പം ജോലി ചെയ്യേണ്ടതില്ലെന്നും പൈലറ്റ്സ് ഗില്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുംവരെ വ്യോമയാന അധികൃതരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഗില്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഗില്‍ഡിന്റെ കടുംപിടുത്തം വിമാന സര്‍വീസുകളെ ബാധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+