ഇന്ത്യയില്‍ രണ്ട് സാര്‍സ് രോഗികള്‍ കൂടി
മുംബൈ: ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി സാര്‍സ് ബാധയുള്ളതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളില്‍ നിന്നാണ് സാര്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ ഏഴ് പേര്‍ക്ക് സാര്‍സ് രോഗം ബാധിച്ചതായി കണക്കാക്കുന്നു.
34കാരനായ ഒരു യുവാവിനെ മുംബൈയിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഹോങ്കോംഗില്‍ നിന്ന് ഏപ്രില്‍ 13ന് തിരിച്ചെത്തിയ ഈ യുവാവ് പിന്നീട് ദില്ലിയിലേക്കും ചെന്നൈയിലേക്കും ബിസിനസ്സ് ആവശ്യത്തിന് പോയി. ഏപ്രില്‍ 22ന് തിരിച്ചെത്തിയ യുവാവിന് പനിയും ചുമയും കാണപ്പെട്ടു. ഇപ്പോള്‍ യുവാവിനെ ദില്ലിയിലെ പ്രത്യേക ആശുപത്രിയിലേക്ക് നീക്കിയതായി പറയുന്നു.
കൊല്‍ക്കത്തയില്‍ 42 വയസ്സായ ഒരാളില്‍ സാര്‍സ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് മുംബൈ വഴി കൊല്‍ക്കത്തയില്‍ എത്തിയതാണ് ഇദ്ദേഹം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പുണെയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് പരിശോധിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications