വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.
പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിക്ക് സമീപം കുഞ്ഞിട്ടിക്കുട്ടി ജോര്‍ജിന്റെ മകന്‍ കുര്യാക്കോസ് (28), അരീക്കോട് കപ്പച്ചാലി അബ്ദുള്‍കരീമിന്റെ മകന്‍ ഇസ്മായില്‍ (27), കൊല്ലം സ്വദേശി ബിജു വിക്ടര്‍ (35), കൊല്ലം തലവൂര്‍ ഏനാത്ത് സ്വദേശി ശ്രീധരനുണ്ണി (45) എന്നിവരാണ് മരിച്ചത്.
ട്രെയ്ലറും കാറും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച നാലു പേരും കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇവര്‍ എസ് എസ് സി എല്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരാണ്.
ഏപ്രില്‍ 25 വെള്ളിയാഴ്ച ഹരാദില്‍ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും കത്തി.












Click it and Unblock the Notifications