ഒ. രാജഗോപാലിന്റെ സെക്രട്ടറിക്ക് ജാമ്യം
തിരുവനന്തപുരം: കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ പേഴ്സണല്‍ സെക്രട്ടറി പുനീത് കുമാറിന് സ്ത്രീധന പീഡന കേസില്‍ മുന്‍കൂര്‍ജാമ്യം ലഭിച്ചു.
കേരള കേഡറിലുള്ള ഐ എ എസ് ഓഫീസറായ പുനീത് കുമാര്‍ അവധിക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
പുനീത് കുമാറിന്റെ ഭാര്യാ സഹോദരന്റെ ഭാര്യ വന്ദന നല്‍കിയ പരാതിയെ തുടര്‍ന്ന് രാജൗറി ഗാര്‍ഡന്‍ പൊലീസ് കേസ് രജിസ്റര്‍ ചെയ്യുകയായിരുന്നു. ഏപ്രില്‍ 10ന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവും പുനീതും മറ്റും കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു.
വിവാഹിതയായ 2002 ഫിബ്രവരി മുതല്‍ താന്‍ പീഡനം അനുഭവിക്കുകയാണെന്നാണ് വന്ദന പരാതിപ്പെട്ടത്.












Click it and Unblock the Notifications