വസന്തന്‍ ഡിവൈഎഫ്ഐ പ്രസിഡന്റ്
കൊല്ലം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി പി. ആര്‍. വസന്തന്‍ തുടരും. എ. പ്രദീപ്കുമാര്‍ സംസ്ഥാന സെക്രട്ടറിയും ശ്യാംസുന്ദര്‍ ട്രഷററുമാവും.
കൊല്ലത്ത് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ സംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ ഭാരവാഹികളെ ഔദ്യോഗികമായി ഏപ്രില്‍ 27 ഞായറാഴ്ച രാത്രി പ്രഖ്യാപിക്കും.
പി. ആര്‍. വസന്തനെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും പ്രസിഡന്റായി തുടരണമെന്നാണ് സിപിഎം നിര്‍ദേശിച്ചത്. പ്രദീപ് കുമാര്‍ നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.












Click it and Unblock the Notifications