ത്രിശൂല വിതരണം തടയണം: പിണറായി
തിരുവനന്തപുരം: വിഎച്ച്പി കേരളത്തില്‍ നടത്തുന്ന ത്രിശൂല്‍ വിതരണം തടയണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
ഏപ്രില്‍ 27 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ആന്റണി സര്‍ക്കാരിന്റെ നിഷ്ക്രിയത മുതലെടുത്ത് വിഎച്ച്പി കേരളത്തില്‍ മതകലാപം നടത്താനാണ് ആലോചിക്കുന്നത്. ഇത് എന്തുവില കൊടുത്തും തടയണം.- അദ്ദേഹം പറഞ്ഞു.
സാര്‍സ് രോഗം തടയാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications