ബിജെപിയുടെ പ്രതിഛായ കളങ്കപ്പെട്ടു
തിരുവനന്തപുരം: വ്യത്യസ്തതയും അച്ചടക്കവുമുള്ള പാര്‍ട്ടിയെന്ന നിലയിലുള്ള ബിജെപിയുടെ പ്രതിഛായ കളങ്കപ്പെട്ടുവെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ പറഞ്ഞു.
ഏപ്രില്‍ 27 ഞായറാഴ്ച കെ. ജി. മാരാര്‍ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
മാധ്യമങ്ങള്‍ പറയുന്നതുപോലെ ബിജെപിയില്‍ രാജഗോപാല്‍ പക്ഷം എന്നൊന്നില്ല. കെ. ജി. മാരാരെ പോലുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയില്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാന്‍ തനിക്ക് അവകാശമുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ചിരകാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും വ്യക്തിപരമായ താത്പര്യങ്ങളുടെ പേരില്‍ അംഗത്വം നല്‍കാതിരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികള്‍ പലരും അവസരത്തിനൊത്ത് പാര്‍ട്ടിയെ കൈയൊഴിയുന്നവരാണ്- രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications