കേരളത്തില്‍ സാര്‍സ് സ്ഥിരീകരിച്ചിട്ടില്ല
തിരുവനന്തപുരം: കേരളത്തില്‍ സാര്‍സ് രോഗം എത്തിയതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി കെ. രാമമൂര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എടത്തല കളപ്പുരയ്ക്കല്‍ ഷാജിക്ക് സാര്‍സ് രോഗം ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഷാജിയെ ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞു.
സാര്‍സ് ബാധിച്ചെന്ന് സംശയിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന എസ്. എല്‍. വര്‍ഗീസും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സോമകാന്തനും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് സാര്‍സില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ രക്തം പരിശോധിച്ചതിന്റെ ഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ഏപ്രില്‍ 28 തിങ്കളാഴ്ച പൂനയില്‍ നിന്ന് ഫലം ലഭിക്കും. സാര്‍സിന്റെ പരിഭ്രാന്തി കാട്ടേണ്ട കാര്യമില്ലെന്ന് രാമമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications