Get Updates
Get notified of breaking news, exclusive insights, and must-see stories!

യുജിസി കോഴ്സുകള്‍ മെച്ചപ്പെടുത്തും: പിള്ള

ബാംഗ്ലൂര്‍ : യുജിസി കോഴ്സുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഏകീകരിക്കാനും ശ്രമം നടത്തുമെന്ന് യുജിസി വൈസ് ചെയര്‍മാന്‍ വി.എന്‍. രാജശേഖരന്‍ പിള്ള. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ യുജിസി വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തത്.

പ്രത്യേകിച്ചും ഹ്യൂമാനിറ്റീസ്, അടിസ്ഥാന സയന്‍സ് , ആര്‍ട്ട് എന്നീ കോഴ്സുകളിലാണ് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക. അഫിലിയേറ്റഡ് കോളെജുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യുജിസി ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം കോഴ്സുകള്‍ക്ക് പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണുന്നു. -- രാജശേഖരന്‍ പിള്ള പറഞ്ഞു.

ഇതൊഴിവാക്കാന്‍ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്സുകളുടെ കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ഇവിടെ നല്ല പ്രൊഫഷണലിസം കൊണ്ടുവരണം. കോഴ്സുകള്‍ കൂടുതല്‍ വൈവിധ്യവല്ക്കരിക്കുന്നതോടൊപ്പം സംവേദനശേഷിയും ഐടി പരിചയവും ഭരണവൈദഗ്ധ്യവും വ്യവസായസംരംഭകശേഷിയും വര്‍ധിപ്പിക്കാനുള്ള പരിശീലനവും കോഴ്സിന്റെ ഭാഗമായി ഉള്‍പ്പെടുത്തും. കേരളത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് കൊണ്ട് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനും ആലോചിക്കുന്നു.- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+