കേരളത്തില്‍ ത്രിശൂല വിതരണം തുടങ്ങി
ആലുവ: വി എച്ച് പിയുടെ ത്രിശൂല്‍ ദീക്ഷ കേരളത്തില്‍ സംഘടനയുടെ അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ ഉദ്ഘാടനം ചെയ്തു.
ആലുവ പ്രിയദര്‍ശനി ടൗണ്‍ഹാളില്‍ ശ്രീരാമ മഹായഞ്ജത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരു അടി നീളമ ുള്ള ത്രിശൂലങ്ങള്‍ രണ്ട് വി എച്ച് പി പ്രവര്‍ത്തകര്‍ക്ക് നല്‍കിയാണ് സിംഗാള്‍ ത്രിശൂല വിതരണം ഉദ്ഘാടനം ചെയ്തത്.
രാമജന്മഭൂമി പ്രശ്നം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലുമെത്തിക്കുമെന്ന് സിംഗാള്‍ പറഞ്ഞു. കഴിഞ്ഞ 54 വര്‍ഷമായി ഈ പ്രശ്നം നിലനില്‍ക്കുകയാണ്. ഇനിയൊരു 25 വര്‍ഷം കൂടി ഈ പ്രശ്നം നിലനില്‍ക്കുമെന്നാണ് സുന്നി വഖഫ് ബോര്‍ഡ് കൗണ്‍സിലര്‍ ഗീലാനി പറയുന്നത്. അവസാനമില്ലാത്ത ഈ കാത്തിരിപ്പ് ഹിന്ദുക്കളെ അപമാനിക്കലാണ്. രാമജന്മഭൂമി പ്രശ്നത്തില്‍ അടുത്തുതന്നെ ഒരു ജനകീയ മുന്നേറ്റം വി എച്ച് പി ആരംഭിക്കും.












Click it and Unblock the Notifications