സാര്‍സ്: ലോകാരോഗ്യസംഘടന യോഗം ജൂണില്‍
ദില്ലി: സാര്‍സ് രോഗബാധയെപ്പറ്റി വിലയിരുത്താന്‍ ലോകാരോഗ്യസംഘടന അന്താരാഷ്ട്രതലത്തില്‍ യോഗം ചേരുന്നു. സാര്‍സ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യസംഘടനയുടെ ആദ്യ യോഗമാണിത്.
ജൂണ്‍ 17,18 തീയതികളിലാണ് യോഗം ചേരുക. ലോകത്ത് ഇതുവരെ സാര്‍സ് ബാധിച്ചവരുടെ എണ്ണം 5,000 ആയി. ഇന്ത്യയില്‍ ആകെ ഇതുവരെ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജനീവയില്‍ ചേരുന്ന യോഗത്തില്‍ ലാബറട്ടറി കണ്ടെത്തലുകളും രോഗപ്രതിരോധസാധ്യതകളും ചര്‍ച്ച ചെയ്യും. സാര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ആരോഗ്യമേഖലയിലെ മറ്റ് പ്രതിനിധികളും സംബന്ധിക്കും.












Click it and Unblock the Notifications