പൈലറ്റുമാര്‍ കേസ് നല്‍കും
ദില്ലി: പൈലറ്റുമാര്‍ക്കെതിരെ നടപടിയുമായി എയര്‍ ഇന്ത്യ മുന്നോട്ടുപോകവെ എയര്‍ ഇന്ത്യ മാനേജ്മെന്റിനെതിരെ കോടതിയെയും വ്യവസായ തര്‍ക്ക ട്രിബ്യൂണലിനെയും സമീപിക്കാന്‍ പൈലറ്റ്സ് ഗില്‍ഡിലെ അംഗങ്ങള്‍ ഒരുങ്ങുന്നു.
ഏപ്രില്‍ 28 ഞായറാഴ്ച 15 പൈലറ്റുമാരെ കൂടി എയര്‍ ഇന്ത്യ സസ്പെന്റ് ചെയ്തു. ഇതോടെ സസ്പെന്റ് ചെയ്യപ്പെട്ട പൈലറ്റുമാരുടെ എണ്ണം 27 ആയി. സാര്‍സിനെ ചൊല്ലി വിമാനം പറത്താന്‍ വിസമ്മതിക്കുന്ന പൈലറ്റുമാരെ ഇനിയും സസ്പെന്റ് ചെയ്യുമെന്ന് എയര്‍ ഇന്ത്യ താക്കീത് നല്‍കിയ സാഹചര്യത്തിലാണ് നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പൈലറ്റ് ഗില്‍ഡ് തീരുമാനിച്ചത്.
56 പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പൈലറ്റുമാര്‍ വിമാനം പറത്താന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ വിരമിച്ച പൈലറ്റുമാരെ തിരിച്ചുവിളിച്ച് സര്‍വീസുകള്‍ സുഗമമാക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ അധികൃതര്‍.
പൈലറ്റുമാരുടെ കടുംപിടുത്തം മൂലം ഞായറാഴ്ചയും വിമാന സര്‍വീസുകള്‍ മുടങ്ങി.












Click it and Unblock the Notifications