ഗള്‍ഫില്‍ നിന്നും 37 വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: സാര്‍സ് രോഗം സംബന്ധിച്ച് പൈലറ്റുമാര്‍ നടത്തുന്ന സമരം മൂലം എയര്‍ ഇന്ത്യ ഗള്‍ഫില്‍ നിന്നും 37 വിമാനങ്ങള്‍ റദ്ദാക്കി. 22 വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എയറിന്ത്യ റീജ്യണല്‍ ഡയറക്ടര്‍ പി.പി. സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
ദുബായ് (13), അബുദാബി (10), മസ്കറ്റ്(6), ദമാം(3), ജെദ്ദ(2), റിയാദ്, ദോഹ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഒന്നു വീതം എന്നിങ്ങനെയാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്തവരെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയോ ഗള്‍ഫ് എയര്‍ലൈന്‍സിന്റെയോ വിമാനം വഴി നാട്ടിലെത്തിക്കും.
അതേ സമയം കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെ സമരം ബാധിച്ചിട്ടില്ലെന്നും സിംഗ് പറഞ്ഞു. ഗള്‍ഫ് റൂട്ടില്‍ അധിക സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications