കേരളത്തിലെ ബിജെപിയില്‍ ഐക്യത്തിന് നീക്കം
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ പരസ്പരം പൊരുതുന്ന രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. ബിജെപി സംസ്ഥാന ഓര്‍ഗനെസിംഗ് സെക്രട്ടറി പി.പി. മുകുന്ദനും കേന്ദ്ര മന്ത്രി ഒ. രാജഗോപാലും നേതൃത്വം നല്കുന്നവയാണ് ഈ ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകള്‍ തമ്മില്‍ സംസ്ഥാനപ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഐക്യമുണ്ടാക്കാന്‍ കേന്ദ്രനേതൃത്വത്തിലെ പ്രധാനപ്പെട്ടവര്‍ ഇവിടെ എത്തിയിരുന്നു. ഇപ്പോഴത്തെ ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു, മുന്‍ബിജെപി ദേശീയ പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തി, പത്മനാഭാചാര്യ എന്നിവര്‍ കേരളത്തില്‍ എത്തിയിരുന്നു.
ഇരുഗ്രൂപ്പിലെയും നേതാക്കളുമായി കേന്ദ്രനേതൃത്വം ചര്‍ച്ചകള്‍ നടത്തി. ബിജെപി സംസ്ഥാനനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രധാനനേതാക്കളുമായും ജനകൃഷ്ണമൂര്‍ത്തിയും പത്മനാഭാചാര്യയും വെങ്കയ്യനായിഡുവും ചര്‍ച്ച നടത്തിയിരുന്നു. ഏറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീധരന്‍പിള്ളയുടെ പേര് തീരുമാനിച്ചത്.












Click it and Unblock the Notifications