സ്വദേശി വസ്തുക്കള്‍ ഉപയോഗിക്കുക: ഡിവൈഎഫ്ഐ
കൊല്ലം: ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തിന്റെ ഭാഗമായി സ്വദേശി സാധനങ്ങള്‍ ഉപയോഗിക്കാന്‍ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
കേരള സമൂഹം അതിവേഗം ക്രിമിനല്‍വല്‍ക്കൃതമാവുകയാണെന്ന് മറ്റൊരു പ്രമേയം ചൂണ്ടിക്കാട്ടി. മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വളര്‍ന്നുവരികയാണ്. യുവാക്കള്‍ക്കിടയിലുള്ള തൊഴിലില്ലായ്മയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.
ജാതിവത്കരണം സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും അതിവേഗം പടരുകയാണ്. രാഷ്ട്രീയത്തിന്റെ ജാതിവത്കരണം മൂലം ജനാധിപത്യ സ്ഥാപനങ്ങള്‍ ക്ഷീണിതമായി.
ഏപ്രില്‍ 28 തിങ്കളാഴ്ച വൈകുന്നേരം സമ്മേളനം സമാപിക്കും. സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പൊതുയോഗം ഉദ്ഘാടനം ചെയ്യും. പിണറായി വിജയന്‍, എന്‍. എന്‍. കൃഷ്ണദാസ് എം പി, തപസ് സിഹ്ന , പി. കെ. ഗുരുദാസന്‍ എന്നിവര്‍ യോഗത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.












Click it and Unblock the Notifications