Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗ മേല്‍ക്കോയ്മ നായര്‍, ക്രൈസ്തവ വിഭാഗങ്ങളില്‍

തിരുവനന്തപുരം: നായര്‍, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ലിംഗപരമായ പക്ഷപാതം വളരെ കൂടുതലാണെന്ന് ലിംഗവ്യതിയാനത്തെയും മാനസിക ആരോഗ്യത്തെയും കുറിച്ചുള്ള ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ താരതമ്യേന ലിംഗപരമായ പക്ഷപാതം കുറവാണെന്നും പഠനത്തില്‍ പറയുന്നു. കര്‍ഷകര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ഈ പക്ഷപാതം കൂടുതലാണ്.

ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റിസ് പ്രസിഡന്റ് ഇ. മുഹമ്മദ്, സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റഡീസിലെ എസ്. രാജന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റിസ് കേരള ശാഖ പ്രസിഡന്റ് കെ. അനില്‍കുമാര്‍, കണ്‍സള്‍ട്ടന്റ് സൈക്കിയാട്രിസ്റ് പി. എം. സയ്ദ് മുഹമ്മദ് എന്നിവരാണ് പഠനം നടത്തിയത്.

പ്രായം കൂടുന്തോറും സ്ത്രീകളുടെയും പുരുഷന്മാരുടെയും മാനസിക ആരോഗ്യം കുറയുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രശ്നമാണ് മലയാളികളില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുന്നത്. പുരുഷന്മാരാണ് ഇത് കൂടുതലും നേരിടേണ്ടിവരുന്നത്.

12 ശതമാനം സ്ത്രീകളും 14 ശതമാനം പുരുഷന്മാരും ഒരു സമയത്തില്‍ അല്ലെങ്കില്‍ മറ്റൊരു സമയത്ത് മാനസികവും ശാരീരികവുമായ ആക്രമണമോ ഭീഷണിയോടെ നേരിടേണ്ടിവരുന്നു. വിവാഹിതരായ സ്ത്രീകളുടെ കാര്യത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളില്‍ നിന്നാണ് കൂടുതലായും മാനസികമോ ശാരീരികമോ ആയ പീഡനം നേരിടേണ്ടിവരുന്നത്. അയല്‍ക്കാരില്‍ നിന്നാണ് പുരുഷന്മാര്‍ക്ക് പീഡനം നേരിടേണ്ടിവരുന്നത്.

54 ശതമാനം സ്ത്രീകളുടെയും കാര്യത്തില്‍ ഭര്‍ത്താവില്‍ നിന്നാണ് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരുന്നത്. എന്നാല്‍ 19.5 ശതമാനം പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമേ ഭാര്യമാര്‍ സമ്മര്‍ദത്തിന് കാരണമാവുന്നുള്ളൂ. ഒറ്റപ്പെടലാണ് മിക്ക സ്ത്രീകളുടെയും കാര്യത്തില്‍ സമ്മര്‍ദത്തിന് വഴിവയ്ക്കുന്നത്.

അഭ്യസ്തവിദ്യരായ പുരുഷന്മാരേക്കാള്‍ കുറഞ്ഞ മാനസിക സമ്മര്‍ദമാണ് അഭ്യസ്തവിദ്യരായ സ്ത്രീകളില്‍ കാണുന്നത്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന കുടുംബങ്ങളിലെ പുരുഷന്മാര്‍ക്കാണ് സ്ത്രീകള്‍ നിയന്ത്രിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന മാനസിക ആരോഗ്യമുള്ളത്. അതുപോലെ സ്ത്രീകള്‍ നിയന്ത്രിക്കുന്ന കുടുംബങ്ങളിലെ പുരുഷന്മാര്‍ പുരുഷ നിയന്ത്രണത്തിലുള്ള കുടുംബങ്ങളിലെ പുരുഷന്മാരേക്കാള്‍ മാനസിക ആരോഗ്യം പ്രകടിപ്പിക്കുന്നു. സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്കാണ് ഏറ്റവും കുറഞ്ഞ മാനസിക ആരോഗ്യമുള്ളത്.

വിവാഹം ലിംഗവ്യത്യാസമില്ലാതെ ജീവിതാവസ്ഥയെ ബാധിക്കുന്നുണ്ട്. വിധവകളാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരുന്നത്. വിവാഹമോചിതര്‍ ഇക്കാര്യത്തില്‍ ഭേദമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+