എറണാകുളത്ത് ഡോക്ടര്‍മാര്‍ സമരം ചെയ്തു
കൊച്ചി: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. ഗോപിനാഥിനെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തി.
ഏപ്രില്‍ 28 തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് സമരം തുടങ്ങിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് സമരം. മൂന്നാഴ്ച മുമ്പ് ഒരു കുട്ടിയുടെ പോസ്റ്മോര്‍ട്ടം നടത്താന്‍ വിസമ്മതിക്കുകയും പൊലീസ് സര്‍ജന് വിടുകയും ചെയ്തതിന്റെ പേരിലാണ് ഗോപിനാഥിനെ സസ്പെന്റ് ചെയ്തത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ സാര്‍സ് പരിശോധനയെയും സമരം ബാധിച്ചു. സാര്‍സ് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ പരിശോധനയില്‍ നിന്ന് വിട്ടുനിന്നത്. ഏപ്രില്‍ 23 മുതല്‍ ആശുപത്രിക്ക് പുറത്തുള്ള ജോലികള്‍ ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടങ്ങും.












Click it and Unblock the Notifications