Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി: ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി

ദില്ലി: കടലുണ്ടിയിലുണ്ടായ തീവണ്ടി ദുരന്തത്തിന് കാരണമായത് റെയില്‍വെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലത്തിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും വിലയിരുത്താതെ തീര്‍ത്തും അലംഭാവം നിറഞ്ഞ റിപ്പോര്‍ട്ടാണ് റെയില്‍വെ എഞ്ചിനീയറിംഗ് വിഭാഗം നല്‍കിയതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അപകടം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പാലത്തിന്റെ നില തൃപ്തികരമാണെന്നാണ് പറയുന്നത്. തീര്‍ത്തും അലംഭാവപൂര്‍ണമായ ഈ സമീപനമാണ് ദുരന്തത്തിന് കാരണമായത്.

വിലപ്പെട്ട കുറെ മനുഷ്യജീവന്‍ നഷ്ടപ്പെട്ടതിന് പുറമെ റെയില്‍വെക്ക് 31.85 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+