മുരളീധരനെ ദില്ലിക്ക് വിളിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ ഹൈക്കമാന്റ് ദില്ലിയ്ക്ക് വിളിപ്പിച്ചു. ഏപ്രില്‍ 28 തിങ്കളാഴ്ചയാണ് കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി അംബികാ സോണി മുരളീധരനെ ദില്ലിയ്ക്ക് വിളിച്ചത്.
മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് ഉടനെ ദില്ലിയിലെത്താന്‍ അംബികാ സോണി അറിയിക്കുകയായിരുന്നു. മുരളീധരന്‍ ചൊവാഴ്ച രാവിലെ ദില്ലിയ്ക്ക് പോകും.
അംബികാസോണി, ആര്‍.കെ. ധവാന്‍, ഗുലാം നബി ആസാദ് എന്നിവരുമായി മുരളീധരന്‍ ചര്‍ച്ച നടത്തും. അതിന് ശേഷം ഒരു പക്ഷെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.












Click it and Unblock the Notifications