ജാനുവിനും ഗീതാനന്ദനും നഷ്ടപരിഹാരം നല്കും
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് കടുത്ത പീഡനത്തിന് ഇരയായ ആദിവാസി നേതാവ് സി. കെ. ജാനുവിനും എം. ഗീതാനന്ദനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഉത്തരവിടുമെന്ന് അറിയുന്നു.
അതിനിടെ മുത്തങ്ങയിലെ പൊലീസ് നടപടിയെയും അനുബന്ധ സംഭവങ്ങളെയും കുറിച്ച് സി ബി ഐയുടെ ചൈന്ന യൂണിറ്റ് അന്വേഷിക്കുമെന്ന് സി ബി ഐ അധികൃതര്‍ അറിയിച്ചു.
ചെന്നൈയിലെ സി ബി ഐയുടെ സ്പെഷല്‍ ക്രൈംസ് വിഭാഗത്തെയാണ് അന്വേഷണം ഏല്പിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്ന് അറിയുന്നു.
സ്പെഷല്‍ ക്രൈസ് വിഭാഗത്തിന്റെ ഒരു യൂണിറ്റ് കേരളത്തില്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ തുടങ്ങിയേക്കും.












Click it and Unblock the Notifications