ബിജെപി കേരള ഘടകത്തില്‍ ഗ്രൂപ്പിസം: നായിഡു
കൊല്ലം: ബി ജെ പി സംസ്ഥാന ഘടകത്തില്‍ ചെറുതായെങ്കിലും ഗ്രൂപ്പിസം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ ഗ്രൂപ്പിസമുണ്ടെന്ന് താന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അന്ന് പല നേതാക്കളും തന്നെ വിമര്‍ശിച്ചു. എന്നാല്‍ ആഴത്തില്‍ വേരോടിയ ഗ്രൂപ്പിസമല്ല പാര്‍ട്ടിയിലുള്ളത്. ബി ജെ പി സംസ്ഥാന സെക്രട്ടറി പി. പി. മുകുന്ദനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല.
കേരളത്തില്‍ ചില സാമൂഹിക സംഘടനകളെ ഏകോപിപ്പിച്ച് മൂന്നാം മുന്നണിയുണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഏതൊക്കെ സംഘടനകളാണെന്ന് ചര്‍ച്ച വിജയമാവുമ്പോള്‍ പറയാം.
മറ്റ് പാര്‍ട്ടികളിലെ അതൃപ്തരെ ചാക്കിട്ടു പിടിക്കാന്‍ ബി ജെ പിക്ക് താത്പര്യമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി വെങ്കയ്യ നായിഡു പറഞ്ഞു. അയോധ്യാ പ്രശ്നത്തില്‍ ഒരു സമവായത്തിന് ബി ജെ പി ശ്രമിക്കുകയാണ്.
അയോധ്യാ പ്രശ്നത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ എന്‍ ഡി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications