മുഖ്യമന്ത്രി ചൈനയിലേക്ക്േ നോക്കൂ
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടക്ക് സീറ്റ് അനുവദിക്കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കണമെന്ന നിലപാടുള്ള നിരീക്ഷകരില്‍ നിന്നും എതിര്‍പ്പുയരുന്നു.
ഇടയ്ക്കിടെ ചൈനയെ ഉദാഹരിച്ച് വികസന നയത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി ഇക്കാര്യത്തില്‍ ചൈനയില്‍ നടക്കുന്നത് കാണാതെ പോവുന്നുവെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.
പ്രവേശനത്തില്‍ പൂര്‍ണ അധികാരമുള്ള മാനേജ്മെന്റുകള്‍ നടത്തുന്ന കോളെജുകള്‍ ചൈനയിലുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന സ്വകാര്യ സര്‍വകലാശാല പോലും അവിടെയുണ്ടെന്നിരിക്കെ സീറ്റ് വിഹിതത്തിന്റെ പേരില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജുമായി മുഖ്യമന്ത്രി യുദ്ധത്തിനൊരുങ്ങുന്നത് ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കോടികള്‍ ചെലവഴിച്ച് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഒരു മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications