ആലപ്പുഴ ജില്ലാ ബാങ്ക്: യുഡിഎഫ് ജയിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഴുവന്‍ സീറ്റുകളും തൂത്തുവാരി. വാശിയേറിയ മത്സരത്തില്‍ ഗ്രൂപ്പ് വൈരങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചരിത്ര വിജയം നേടിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ അലക്സാണ്ടര്‍ ജോര്‍ജ്ജ്, എ.കെ. രാജന്‍, എന്‍. ശ്രീധരക്കുറുപ്പ്, കെ.എന്‍. സെയ്ത് മുഹമ്മദ്, കെ.കെ. പങ്കജാക്ഷന്‍, കെ.പി. ഭാസി, ഡി. നാരായണപ്പിള്ള, എം.എം. ബഷീര്‍, പുഷ്പി ജോസഫ്, മാവേലിക്കര മോഹനന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നളന്ദ ഗോപാലകൃഷ്ണന്‍ നായര്‍, വി.ആര്‍. ദാസ് എന്നിവര്‍ സര്‍ക്കാര്‍ നോമിനികളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജില്ലയില്‍ ആകെ 1038 സഹകരണസംഘങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 885 സംഘങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. വിജയിച്ച 12 പേരും 390 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.












Click it and Unblock the Notifications