ബാങ്ക് റേറ്റ് കാല്‍ ശതമാനം കുറച്ചു
ദില്ലി: റിസര്‍വ് ബാങ്ക് ബാങ്ക് റേറ്റ് കാല്‍ ശതമാനം കുറച്ച് ആറ് ശതമാനമാക്കി. ഏപ്രില്‍ 30 മുതല്‍ ഈ പുതിയ പലിശ നിരക്ക് നിലവില്‍ വരും.
പുതിയ എന്‍ ആര്‍ ഇ നിക്ഷേപങ്ങളുടെ കാലാവധി എഫ് സി എന്‍ ആര്‍ നിക്ഷേപങ്ങളിലേത് പോലെ മൂന്നുവര്‍ഷമായി നിജപ്പെടുത്തും. ഇത് ഉടന്‍ തന്നെ നടപ്പാക്കുന്നതാണ്. കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പുതുക്കുന്ന എന്‍ ആര്‍ ഇ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമായിരിയ്ക്കും.
2003-2004 ലെ നാണ്യ - വായ്പാ നയം പ്രഖ്യാപിയ്ക്കവേയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍ ഇത് വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷം നല്ലതായിരുന്നതുകൊണ്ട് ജി ഡി പി വളര്‍ച്ച ആറ് ശതമാനം ഉണ്ടാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. 2004 ല്‍ നാണയ പെരുപ്പം അഞ്ച് മുതല്‍ അഞ്ചര ശതമാനം വരെ ആയിരിയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications