മുരളിയുടെ കത്ത് പരിഗണനയില്‍: അംബിക
ദില്ലി: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ നല്‍കിയ കത്ത് എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയുടെ പരിഗണനയില്‍ ഇപ്പോഴുമുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.
കത്തിന്റെ ഉള്ളടക്കമെന്താണെന്ന് തനിക്കറിയില്ല. രാജിക്കത്താണോ, മുരളീധരന്റെ വികാര പ്രകടനമാണോ എന്നതിനെ കുറിച്ച് തനിക്ക് വിവരമില്ലെന്ന് അംബിക പറഞ്ഞു.
മുരളീധരന്‍ സോണിയക്ക് നല്‍കിയ കത്തിനെ കുറിച്ച് ആദ്യമായാണ് ഹൈക്കമാന്റ് ഔദ്യോഗികമായി പ്രതികരിക്കുന്നത്. മുരളി കത്ത് നല്‍കിയെന്നതിനെ പറ്റി തനിക്ക് ഒന്നുമറിയില്ലെന്നാണ് അംബിക രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത്.
രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് ഹൈക്കമാന്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മുരളി കത്ത് നല്‍കിയത്. രാജിക്കത്താണ് താന്‍ നല്‍കിയതെന്ന് മുരളി നേരത്തെ സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications