ഡിവൈഎഫ്ഐ: നേട്ടം പിണറായി പക്ഷത്തിന്
കൊല്ലം: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചപ്പോള്‍ വി എസ് ഗ്രൂപ്പിന് സി പി എമ്മിന്റെ യുവജനസംഘടനയില്‍ സ്വാധീനം നഷ്ടപ്പെടുകയാണെന്ന് വ്യക്തമായി.
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പിണറായി പക്ഷത്തിനാണ് നേട്ടമുണ്ടാക്കിയത്. എസ് എഫ് ഐക്ക് പിന്നാലെ ഡി വൈ എഫ് ഐയിലും വി എസ് പക്ഷം ഒതുക്കപ്പെടുകയാണെന്ന് വ്യക്തമായി. കഴിഞ്ഞ എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേട്ടം പിണറായി പക്ഷത്തിനായിരുന്നു.
പി. കെ. വസന്തന്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നുവെന്നുള്ളതാണ് വി എസ് പക്ഷത്തിനുള്ള നേരിയ ആശ്വാസം. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് കുമാറും ശ്യാംസുന്ദറും സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പിണറായി പക്ഷക്കാരാണ്.
ശശിധരനെ സെക്രട്ടറിയായി നിലനിര്‍ത്താന്‍ വി എസ് പക്ഷം ശ്രമിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഡി വൈ എഫ് ഐയില്‍ വി എസ് പക്ഷത്തിന് മേധാവിത്തമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലുള്ള കടുത്ത ശത്രുത പിണറായി പക്ഷത്തിന് ശശിധരനോടുണ്ട്.
ശശിധരന്‍ വീണ്ടും സെക്രട്ടറിയാവുന്നില്ലെങ്കില്‍ വസന്തനെ സെക്രട്ടറിയാക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും പ്രദീപ്കുമാറിനെ സെക്രട്ടറിയാക്കുന്നതില്‍ പിണറായി പക്ഷം വിജയിച്ചു.
സമ്മേളനത്തില്‍ സംസാരിക്കാന്‍ വി. എസ്. അച്യുതാനന്ദന്‍ എത്തിരിയില്ലെന്നത് ശ്രദ്ധിക്കപ്പെട്ടു.












Click it and Unblock the Notifications