തിരിച്ചുവരുന്നവര്‍ക്കായി പ്രത്യേക സംവിധാനം
തിരുവനന്തപുരം: പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ യു എ ഇയില്‍ നിന്ന് തിരിച്ചുവരുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്ന് യു എ ഇ അധികൃതര്‍ ഉറപ്പുനല്‍കിയതായി പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.
യു എ ഇയില്‍ നിന്ന് തിരിച്ചുവരാനൊരുങ്ങുന്നവരില്‍ പലരുടെയും പാസ്പോര്‍ട്ടുകള്‍ സ്പോണ്‍സര്‍മാരുടെ കൈവശമാണ്. പാസ്പോര്‍ട്ട് തിരിച്ചുകിട്ടാത്തവര്‍ക്കായി സമീപിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് യു എ ഇ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. മേലില്‍ ഇന്ത്യന്‍ എംബസി വഴി ലഭിക്കുന്ന പരാതികളിന്മേല്‍ കോടതിയെ സമീപിക്കാതെ തന്നെ പരിഹാരമുണ്ടാക്കുന്നതിന് സംവിധാനമൊരുക്കും.
ഏപ്രില്‍ 29 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.
ഗള്‍ഫ് പര്യടന വേളയില്‍ പ്രവാസി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് പ്രചാരം നല്‍കിയിട്ടുണ്ടെന്ന് ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications