മുരളീധരന്‍ കേന്ദ്ര നേതാക്കളെ കണ്ടു
ദില്ലി: കേന്ദ്ര നേതൃത്ത്വം വിളിപ്പിച്ചതനുസരിച്ച് ദില്ലിയിലെത്തിയ കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി.
ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഏപ്രില്‍ 29 ചൊവാഴ്ച വൈകീട്ടായിരുന്നു ചര്‍ച്ച. കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി, രാജ്യ സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ നിരീക്ഷികരായി വന്ന ആര്‍. കെ. ധവാന്‍, ഗുലാം നബി ആസാദ് എന്നീ നേതാക്കളുമായാണ് കെ മുരളീധരന്‍ ചര്‍ച്ച നടത്തിയത്.
കേരളത്തിലെ പ്രശ്നം പൂര്‍ണ്ണമായി പഠിച്ചതിന് ശേഷമേ എന്തെങ്കിലും നടപടി എടുക്കാനാവുകയുള്ളു എന്നതാണ് കേന്ദ്ര നേതൃത്ത്വത്തിന്റെ നിലപാട്. അതാണ് നടപടി വൈകുന്നതിന് കാരണമെന്ന് അംബികാ സോണി വ്യക്തമാക്കി. എന്തെങ്കിലും നടപടി ഉണ്ടെങ്കില്‍ അത് വൈകിയ്ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസില്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് കെ. മുരളീധരന്‍ കേന്ദ്ര നേതൃത്ത്വത്തെ ധരിപ്പിച്ചതായി അറിയുന്നു.












Click it and Unblock the Notifications