കോണ്‍ഗ്രസിന് എന്‍ എസ് എസിന്റെ താക്കീത്
കോട്ടയം: ഗ്രൂപ്പ് വഴക്ക് ഇപ്പോഴത്തേേതു പോലെ തുടരുകയാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകത്തെ പോലെയായി തീരുമെന്ന് എന്‍ എസ് എസിന്റെ മുന്നറിയിപ്പ്.
എന്‍ എസ് എസിന്റെ മുഖപ്രസിദ്ധീകരണത്തിലാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന് ഗൗരവമുള്ള പ്രത്യാഘാതങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നത്.
ചില രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള ഉരസലിന്റെ പേരില്‍ കോണ്‍ഗ്രസിനുണ്ടായ തളര്‍ച്ച മതമോ സമുദായമോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മേധാവിത്തം നേടുന്നതിലേക്ക് നയിച്ചേക്കും. സംസ്ഥാനം അത്തരമൊരു സ്ഥിതിയിലെത്തുന്നതിനാണ് ഗ്രൂപ്പ് വഴക്ക് കാരണമാവുകയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ട്.
പട്ടം താണുപിള്ളയുടെ ആദ്യത്തെ കോണ്‍ഗ്രസ് സക്കാരിന് ആറ് മാസം പോലും അധികാരത്തില്‍ തുടരാനായില്ല. പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും സ്ഥിതി ഇതുതന്നെയായിരുന്നു. ഇതിനിടയിലാണ് കേരള കോണ്‍ഗ്രസിന്റെ പിറവി. അതിന് ശേഷം കോണ്‍ഗ്രസിന് ഒരിക്കലും തനിച്ച് അധികാരത്തിലെത്താനായിട്ടില്ല.
കോണ്‍ഗ്രസിലെ തര്‍ക്കം തുടരുകയാണെങ്കില്‍ അത് സംസ്ഥാനത്തെ എങ്ങനൊയായിരിക്കും ബാധിക്കുകയെന്ന് പ്രവചിക്കാനാവില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.












Click it and Unblock the Notifications