കേരളത്തില്‍ സാര്‍സ് രോഗമില്ല
തിരുവനന്തപുരം: കേരളത്തില്‍ സാര്‍സുണ്ടെന്ന് സംശയിച്ചിരുന്ന രണ്ട് പേര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സോമകാന്തന്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേര്‍ത്തല സ്വദേശി എസ്. എല്‍. വര്‍ഗീസ് എന്നിവര്‍ക്കാണ് സാര്‍സുണ്ടെന്ന് സംശയിച്ചിരുന്നത്. പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടില്‍ രക്തം പരിശോധിച്ചതിന്റെ ഫലം ഏപ്രില്‍ 28 തിങ്കളാഴ്ചയാണ് ലഭിച്ചത്.
സാര്‍സില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വര്‍ഗീസിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. സോമകാന്തനെ ചൊവാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.
സാര്‍സ് ഭീഷണി കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ഉന്നതലയോഗം ചീഫ് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ വിളിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് യോഗം.












Click it and Unblock the Notifications