കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നിരീക്ഷിച്ചുവരുന്നു
കൊല്ലം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച് സി പി എം നിലപാട് രൂപീകരിച്ചുവരുന്നതേയുള്ളൂവെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
ഏപ്രില്‍ 29 ചൊവാഴ്ച കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബഹുരാഷ്ട്ര കുത്തകകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത് ദേശീയതലത്തില്‍ പ്രായോഗികമല്ലെന്നതു കൊണ്ടാണ് ഇതുസംബന്ധിച്ച് ആഹ്വാനം ചെയ്യാതിരുന്നതെന്ന് യെച്ചൂരി പറഞ്ഞു.
സി പി എമ്മിന് മേധാവിത്തമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് ബഹുരാഷ്ട്ര കുത്തകകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സി പി എമ്മും ഡി വൈ എഫ് ഐയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല.












Click it and Unblock the Notifications