കിന്‍ഫ്രയും ഇന്‍ഫോസിറ്റിയും ധാരണയില്‍
തിരുവനന്തപുരം: കിന്‍ഫ്രയും ഫ്ലോറിഡയിലെ ക്രിയേറ്റീവ് ഇന്‍ഫോസിറ്റിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. ഗോപാലപിള്ളയും ക്രിയേറ്റീവ് ഇന്‍ഫോസിറ്റിയിലെ അനുപം സക്സേനയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഐ ടി സെക്രട്ടറി അരുണ്‍ സുന്ദര്‍രാജ്, ടെക്നോപാര്‍ക്ക് സി ഇ ഒ മഹാലിംഗം, കിന്‍ഫ്ര ജനറല്‍ മാനേജര്‍ സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിശദമായ ചര്‍ച്ചയ്ക്ക് ശേഷം 90 ദിവസങ്ങള്‍ക്കുള്ളില്‍ സംയുക്ത സംരംഭ കമ്പനി രൂപീകരിക്കുമെന്ന് ഡോ. ഗോപാലപിള്ള അറിയിച്ചു. ക്രിയേറ്റീവ് ഇന്‍ഫോസിറ്റിക്ക് കമ്പനിയില്‍ 76 ശതമാനത്തിന് മുകളില്‍ ഓഹരിയുണ്ടാവും.
ക്രിയേറ്റീവ് ഇന്‍ഫോസിറ്റി സി ഇ ഒ ദിലിപ് ബാരറ്റ് അടുത്തു തന്നെ തിരുവനന്തപുരം സന്ദര്‍ശിക്കുമെന്ന് അനുപം സക്സേന അറിയിച്ചു.












Click it and Unblock the Notifications