വാറ്റ് ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കില്ല
ദില്ലി: മൂല്യ വര്‍ധിത നികുതി (വാറ്റ്) ജൂണ്‍ ഒന്ന് മുതല്‍ നടപ്പിലാക്കില്ലെന്ന് ധനകാര്യമന്ത്രി ജസ്വന്ത്സിംഗ് അറിയിച്ചു.
സംസ്ഥാനങ്ങള്‍ എല്ലാ തയ്യാറെടുപ്പും നടത്താതെ വാറ്റ് നടപ്പിലാക്കാനാവില്ല. ഭാഗികമായി വാറ്റ് നടപ്പാക്കുന്നതില്‍ താത്പര്യമില്ല. ലോക്സഭയില്‍ ധനകാര്യ ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു ജസ്വന്ത്സിംഗ്.
കാര്‍ഷിക വരുമാന നികുതി കൊണ്ടുവരാന്‍ ഇതുവരെ നിര്‍ദേശങ്ങളൊന്നുമില്ലെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ജസ്വന്ത്സിംഗ് പറഞ്ഞു. പാമോയിലിന്റെ കസ്റംസ് തീരുവ 70 ശതമാനമായി കുറച്ചു. 15 ശതമാനം കുറവാണ് വരുത്തിയത്.
പാമോയിലിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ജസ്വന്ത് സിംഗ് പറഞ്ഞതിനെ തുടര്‍ന്ന ് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ബഹളമുണ്ടാക്കി. ഇത് ഇപ്പോള്‍ തന്നെ വിഷമിയ്ക്കുന്ന തെങ്ങ് കൃഷിക്കാരെ വിഷമത്തിലാക്കുമെന്ന് പറഞ്ഞായിരുന്നു ബഹളം. വെളിച്ചെണ്ണയുടെ വില കുറയാന്‍ ഇത് കാരണമാക്കുമെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ കക്ഷി ഭേദമെന്യേ പറഞ്ഞു. ഇറക്കുമതി തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ വില കുറയുകയാണെങ്കില്‍ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താമെന്ന് ധനമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ബഹളം അടങ്ങയത്.












Click it and Unblock the Notifications