കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്നയില്‍ ആര്‍ ജെ ഡി യുടെ ലാത്തിറാലി

  • By Staff
Google Oneindia Malayalam News

പാറ്റ്ന: ഗാന്ധിമൈതാനിലേക്കുള്ള ആര്‍ ജെ ഡിയുടെ റാലി ഏപ്രില്‍ 30 ബുധനാഴ്ച വൈകുന്നേരം നടക്കും.

ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റാലിയില്‍ പങ്കെടുക്കുന്നതിന് ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ പാറ്റ്നയിലെത്തിയിട്ടുണ്ട്. വര്‍ഗീയവാദം ഇല്ലാതാക്കുക, രാജ്യത്തെ രക്ഷിക്കുക, ബുഷിനെ പുറത്താക്കുക, ലോകത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി നടത്തുന്നത്.

ഭൂരിഭാഗം സ്കൂളുകളും കോളജുകളും ബുധനാഴ്ച അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞു. ബീഹാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ കോളെജുകളിലും സ്കൂളുകളിലുമാണ് താമസിയ്ക്കുന്നത്. അവിടെ തന്നെ ആഹാരം പാകം ചെയ്ത് കൂടിയിരിയ്ക്കുകയാണ് ആര്‍ ജെ ഡി പ്രവര്‍ത്തകര്‍.

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ചൊവാഴ്ച ഗാന്ധിമൈതാന്‍ സന്ദര്‍ശിച്ചിരുന്നു. മന്ത്രിമാരുടെയും നേതാക്കളുടെയും വീടുകള്‍ സന്ദര്‍ശിച്ച ലാലു പരമാവധി ആര്‍ ജെ ഡി പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

പട്നയിലെ സാധാരണ ജീവിതം സ്തംഭിപ്പിയ്ക്കുന്ന ഈ ലാത്തി റാലിയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് ബീഹാറിലെ പ്രതിപക്ഷം നടത്തുന്നത്. പക്ഷേ അതൊന്നും കേട്ടില്ലെന്ന് വയ്ക്കുകയാണ് പതിവുപോലെ ലാലുപ്രസാദ് യാദവ്.

വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ത്രിശൂല യാത്രയ്ക്കും ത്രിശൂല വിതരണത്തിനും ഒരു തിരിച്ചടിയെന്നോണമാണ് ലാലു ലാത്തിയുമായി പട്ന തെരുവില്‍ ഇറങ്ങിയിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X