അയോധ്യ: വി എച്ച് പി അയയുന്നു
ദില്ലി: രാമക്ഷേത്ര നിര്‍മാണ പ്രശ്നത്തില്‍ വി എച്ച് പി നിലപാടില്‍ അയവ് വരുത്തുന്നു. തര്‍ക്കരഹിത ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ തങ്ങളൊരുക്കമാണെന്ന് വി എച്ച് പി നേതാവ് അശോക് സിംഗാള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാനാണ് നീക്കമെന്ന് സിംഗാള്‍ വ്യക്തമാക്കി. ക്ഷേത്രനിര്‍മാണ പ്രശ്നത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സഹകരണം തേടും.
ക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കരഹിത ഭൂമി കൈമാറണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങളെ ബോധ്യപ്പെടുത്താനാവുമെന്ന ആത്മവിശ്വാസമുണ്ട്.
രാമക്ഷേത്രം പോലുള്ള ഒരു വിഷയത്തില്‍ ഏറ്റുമുട്ടലിന്റെ വഴി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല. കോണ്‍ഗ്രസുമായും സമാജ്വാദി പാര്‍ട്ടിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണ്. ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും.
ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാത്ത ബി ജെ പി എം പിമാര്‍ക്കും അവസരത്തിനൊരുത്തുയരാവുന്ന സമയമാണിത്.












Click it and Unblock the Notifications