Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ചുമതല വേണ്ടെന്ന് അംബിക

ദില്ലി: കേരളത്തിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തീരുമാനമായ ശേഷം എ ഐ സി സി പുന:സംഘടിപ്പിക്കാനിരിക്കുകയാണ് കേന്ദ്രനേതൃത്വം. ഈ പുന:സംഘടനയില്‍ കേരളത്തിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് അംബികാ സോണി സോണിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കമാന്റ് തീരുമാനത്തെ ധിക്കരിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടായിരുന്നു അംബികാ സോണിക്കുണ്ടായിരുന്നത്. എന്നാല്‍ അച്ചടക്ക നടപടിയെടുക്കുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മൃദുസമീപനം സ്വീകരിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു സോണിയ. ഈ സാഹചര്യത്തിലാണ് അംബിക കേരളത്തിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+